ഡൽഹി: കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിനായി 207.20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി. ലോക്സഭയിൽ എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.
കേരളത്തിൽ നേരത്തേ ഉണ്ടായിരുന്ന അഞ്ച് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ നിന്നും 73 എണ്ണമായി ഉയർത്തിയെന്നും കേന്ദ്രസർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് 250 അധിക ക്ലാസ് മുറികൾ, 1807 സൈക്കിളുകൾ, ഒമ്പത് കമ്യൂണിറ്റി സെൻററുകൾ, 19 കുടിവെള്ള പദ്ധതികൾ, 33 ആരോഗ്യപദ്ധതികൾ, രണ്ടു പരാമ്പരാഗത കരകൗശല കേന്ദ്രങ്ങൾ എന്നിവയും ഒരു ഐ.ടി.ഐ, രണ്ട് മാർക്കറ്റ് ഷെഡുകൾ, 17 ശൗചാലയങ്ങൾ, രണ്ട് സ്കൂൾ കെട്ടിടങ്ങൾ, മൂന്ന് നൈപുണ്യവികസന കേന്ദ്രങ്ങൾ, രണ്ടു വനിത ഹോസ്റ്റലുകൾ എന്നിവയ്ക്ക് അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.
Post Your Comments