കല്പറ്റ: ഭക്തിഗാനങ്ങളുടെ പകർപ്പവകാശം തട്ടിയെടുത്തെന്ന പരാതിയുമായി നടൻ ജയറാമിനെതിരെ മാനന്തവാടിയിലെ കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാറിന്റെ കുടുംബം രംഗത്ത്. ശിവകുമാർ എഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും സംഗീതവും നടന് ജയറാമിന്റെ പേരില്‍ തട്ടിയെടുത്തതായി കുടുംബം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
Also Read:മുടികൊഴിച്ചില്‍ തടയാൻ!!
ശിവകുമാറും, അഷ്റഫ് കൊടുവള്ളിയും, ഫൈസലും ചേര്‍ന്ന് സംഗീതം നല്കിയ ‘അതുല്യ നിവേദ്യം’ ഭക്തിഗാനങ്ങള്‍ ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവര്‍ അവരുടെ പേരില്‍ പുറത്തിറക്കി എന്നാണ് ആരോപണം. സംഭവത്തിൽ തലപ്പുഴ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
മരണപ്പെട്ട ശിവകുമാര്‍ രചിച്ച് മകള്‍ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്പനിക്കുവേണ്ടി ഒരുക്കിയ പാട്ടുകളും പേരും സംഗീതവും ഇവര്‍ ഉപയോഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജയറാമുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്നും യുവാവിന്റെ കുടുംബം ആരോപിക്കുന്നു.
Post Your Comments