കോഴിക്കോട്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ പ്രശംസിച്ച് സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മയക്കുമരുന്ന് വേട്ടയെ അദ്ദേഹം അഭിനന്ദിച്ചു. ഹിമന്ത ബിശ്വ ശര്‍മ്മ ശരിക്കും സംഭവമാണെന്നാണ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.
മയക്കുമരുന്ന് വേട്ടയ്ക്ക് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയതോടെ രണ്ട് മാസം കൊണ്ട് മാത്രം 600 കോടിയിലധികം രൂപയുടെ ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് പണ്ഡിറ്റ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയമോ മതമോ സാമ്പത്തിക ശേഷിയോ നോക്കാതെ വലിയ ശിക്ഷയാണ് സര്‍ക്കാര്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വാങ്ങി കൊടുക്കുന്നതെന്നും ശക്തമായ നടപടി എടുത്തത്തോടെ ഇന്ന് അസമില്‍ മയക്കുമരുന്ന് കച്ചവടം വലിയ രീതിയില്‍ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ആസാം സംസ്ഥാനത്തെ മുഖ്യമന്ത്രി Himanta Biswa Sarma ji ശരിക്കും ഒരു സംഭവം ആണ് ട്ടോ .. ആസമിൽ ഈയ്യിടെയായി കഞ്ചാവും മയക്കു മരുന്നും ആയി വരുന്നവർ പിടിക്കപെടുവാൻ തുടങ്ങിയപ്പോൾ പിന്നെ Hinanta ജി അതിനെതിരെ ശക്തമായി നടപടി എടുക്കുവാൻ പിന്നെ മുന്നും പിന്നും നോക്കിയില്ല.
മുഖ്യമന്ത്രി തന്നെ കഞ്ചാവ് , മയക്കു മരുന്ന് വേട്ടക്ക് എതിരെ നേരിട്ട് റെയ്ഡിന് ഇറങ്ങിയതോടെ രണ്ടു മാസം കൊണ്ടു മാത്രം പിടിച്ചെടുത്തത് 600 കോടിയിലധികം രൂപയുടെ ലഹരിമരുന്നാണ്.
റെയ്ഡ് നടത്തി ലഹരിമരുന്ന് പിടിച്ചെടുത്താൽ പിന്നെ അധികം ചോദ്യവും ഉത്തരവും ഒന്നുമില്ല . മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തു നേരിൽ എത്തി, മൊത്തം ജെസിബി , ബുൾ ഡോസെർ കൊണ്ട് വന്നു അരച്ച് പൊടിയാക്കി മൊത്തം കത്തിക്കും . അതിൻെറ വിഡിയോയും , pictures എല്ലായിടത്തും കാണിക്കും . പിടിച്ച പ്രതികളുടെ രാഷ്ട്രീയമോ , മതമോ , സാമ്പത്തിക ശേഷിയോ നോക്കാതെ വലിയ ശിക്ഷയാണ് പെട്ടെന്ന് തന്നെ സർക്കാർ കോടതി മുഖാന്തിരം
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വാങ്ങി കൊടുക്കുന്നത് . അങ്ങനെ പെട്ടെന്ന് ശക്തമായ നടപടി എടുത്തത്തോടെ ഇന്ന് അസമിൽ കഞ്ചാവ് , മയക്കുമരുന്ന് കച്ചവടം തീരെ കുറഞ്ഞു എന്നാണ് വാർത്ത .
കർബി ആംഗ്ലോങ് ജില്ലയിൽനിന്നു മാത്രം പിടിച്ചെടുത്ത കോടികളുടെ ലഹരി കൂട്ടിയിട്ട് തീ കത്തിക്കാനും , നൗഗാവ് ജില്ലയിൽ റോഡ് റോളർ ഉരുട്ടുവാനും മുഖ്യമന്ത്രി നേരിട്ട് എത്തിയത് എല്ലാവരെയും ഞെട്ടിച്ചു .
ലഹരി മരുന്നിനു എതിരെയുള്ള ശക്തമായ നടപടികൾക്ക് എല്ലാവിധ ആശംസയും നേരുന്നു .
all the best Himanda Biswa Sharma ji
(വാൽകഷ്ണം … 2015 വരെ ഇദ്ദേഹം Congress പാർട്ടിയുടെ ഒരു തീപ്പൊരി നേതാവും , പല Congress ministry യിലും മന്ത്രിയും ഒക്കെ ആയിരുന്നു .പിന്നീട് ഇദ്ദേഹം Congress വിട്ടു 2015 മുതൽ ബിജെപി യിൽ പാർട്ടി മാറി വരികയും നിലവിൽ അവരുടെ മുഖ്യമന്ത്രിയും ആണ് . പ്രായം വെറും 52..)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments