KeralaLatest NewsNews

പാലക്കാട് കൊടുംക്രൂരത തുടരുന്നു: പോത്തുകളെ വിട്ടു കിട്ടണമെന്ന് ആവശ്യപെട്ട് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

പോത്തുകളെ സംരക്ഷിക്കാന്‍ നിരവധി സംഘടനകളും, വ്യക്തികളും സമീപിച്ചെങ്കിലും നഗരസഭ പണം ആവശ്യപെടുകയായിരുന്നു.

പാലക്കാട്: ജില്ലയിൽ പോത്തുകളുടെ ദുര്‍ഗതി തുടരുന്നു. പോത്തുകളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മതിയായ സംരക്ഷണം ലഭിക്കുന്നില്ല. പൊളിച്ച്‌ മാറ്റുന്ന ടൗണ്‍ഹാളിനകത്താണ് നിലവില്‍ പോത്തുകള്‍ ഉള്ളത്. നിലവിൽ 17 പോത്തുകളാണ് ഇവിടെ ചത്തിട്ടുള്ളത്. 35 പോത്തുകളെയാണ് മെയ് മാസത്തില്‍ പാലക്കാട് നഗരത്തില്‍ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട് നഗരസഭ പോത്തുകളെ ഏറ്റെടുത്തെങ്കിലും മതിയായ സംരക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് നിരവധി പോത്തുകള്‍ ചത്തൊടുങ്ങുകയായിരുന്നു. ഹൈക്കോടതി പോത്തുകളെ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷവും പോത്തുകള്‍ ചാകുന്നത് സ്ഥിരം കാഴ്ചയാകുകയാണ്.

Read Also: ചാക്കോ പുണ്യാളന്‍ ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്

നിലവില്‍ 18 പോത്തുകളാണ് ടൗണ്‍ഹാളിലുള്ളത്. ഇതില്‍ ഒന്നിന്‍റെ കാല്‍ ഒടിഞ്ഞ് ചികിത്സയിലാണ്. പോത്തുകളെ വിട്ടു കിട്ടണമെന്ന് ആവശ്യപെട്ട് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. പോത്തുകളെ സംരക്ഷിക്കാന്‍ നിരവധി സംഘടനകളും, വ്യക്തികളും സമീപിച്ചെങ്കിലും നഗരസഭ പണം ആവശ്യപെടുകയായിരുന്നു. നിലവില്‍ പൊളിച്ച്‌ കൊണ്ടിരിക്കുന്ന നഗരധ്യത്തിലെ ടൗണ്‍ ഹാളിന് ഉള്ളിലാണ് പോത്തുകള്‍ ഉള്ളത്. ഇവക്ക് മേഞ്ഞ് നടക്കാന്‍ പോലും അവസരമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button