പന്തളം/പാലക്കാട്: ബി.ജെ.പി ഒറ്റയ്ക്ക് ഭരണം പിടിച്ച പന്തളം, പാലക്കാട് നഗരസഭകളെ ഇനി വനിതകള്‍ നയിക്കും. പന്തളം നഗരസഭയില്‍ സുശീല സന്തോഷിനെ അധ്യക്ഷയാക്കാന്‍ ബി.ജെ.പിയില്‍ ധാരണയായി. ജനറല്‍ സീറ്റില്‍ മത്സരിച്ചു വിജയിച്ചയാളാണ് പിന്നാക്ക വിഭാഗത്തില്‍ പെടുന്ന സുശീല.
നഗര സഭ അധ്യക്ഷ സ്ഥാനം ജനറൽ ആണെങ്കിലും വനിതാ അധ്യക്ഷയെ തന്നെ തീരുമാനിക്കുകയായിരുന്നു പാർട്ടി.സുശീല സന്തോഷ് പത്തനംതിട്ട ജില്ലയിലെ മുതിർന്ന പാർട്ടി നേതാക്കളിൽ ഒരാൾ ആണ്.
അതേസമയം പാലക്കാട് നഗരസഭയില്‍ കെ.പ്രിയ ആയിരിക്കും അധ്യക്ഷ. ഇ.കൃഷ്ണദാസ് വൈസ് പ്രസിഡന്റ് ആകും. പ്രിയ അജയൻ മഹിളാ മോർച്ചയിൽ നിന്നും വളർന്നു വന്ന നേതാവാണ്.വലിയങ്ങാടി വാര്‍ഡില്‍ മത്സരിച്ച പ്രിയ 500 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി പാലക്കാട് നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രിയ.
Post Your Comments