KeralaLatest News

പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തില്‍ തുടരും

പാലക്കാട് : പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ തുടരും. ബിജെപിക്കെതിരെ യുഡിഎഫ്
കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെയാണ് ബിജെപിയ്ക്ക് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്.

52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്. യുഡിഎഫ് അംഗത്തിന്റെ രാജിയോടെ ഇത് 26 ആയി ചുരുങ്ങി. കല്‍പ്പാത്തിയില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു ശരവണന്‍. വിപ്പ് മറികടന്നാണ് യുഡിഎഫ് കൗണ്‍സിലര്‍ ഇന്ന് രാവിലെ രാജി സമര്‍പ്പിച്ചത്. ഇതോടെ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.

ബിജെപിക്ക് 24 ഉം യുഡിഎഫിന് 18 ഉം ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയംഗവും എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗസംഖ്യ. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 17 ആയി ചുരുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button