പാലക്കാട് : തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇരുപതിലധികം വാര്‍ഡുകളിലാണ് കടുത്ത മല്‍സരം നടക്കുന്നത്. എന്നാൽ വിജയമുറപ്പിച്ചാണ് ബിജെപിയുടെ നീക്കം. നാലും അഞ്ചും പ്രാവശ്യം സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും വീടുകള്‍ കയറി വോട്ടുറപ്പിച്ചു. പ്രചാരണം അവസാനിക്കാറായപ്പോള്‍ പാലക്കാട് നഗരസഭയിലെ വോട്ടുചിത്രം പ്രവചനാതീതമാണ്.
Read Also: സിപിഎമ്മിനെ ഒഴിവാക്കി മനോരമ; തുറന്നടിച്ച് എം ബി രാജേഷ്
എന്നാൽ ബിജെപി ഭരണത്തില്‍ തുടരുമോ, കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമോ. കഴിഞ്ഞതവണ കുറഞ്ഞവോട്ടുകള്‍ക്ക് നഷ്ടപ്പെട്ട വാര്‍ഡുകള്‍ പിടിച്ചടക്കി ഭരണം ഉറപ്പാക്കുമെന്ന് ബിജെപി. പാലക്കാട് എംപിയും ഡിസിസി പ്രസിഡന്റുമായ വികെ ശ്രീകണ്ഠനും ഷാഫി പറമ്ബില്‍ എംഎല്‍എയുമാണ് യുഡിഎഫ് പ്രചാരണത്തിന് നേതൃത്വമേകിയത്. നഗരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍പോലും ഇല്ലാതായെന്നും ബിജെപി ഭരണത്തിലൂെട അമൃത്പദ്ധതി അഴിമതി പദ്ധതിയാക്കിയെന്നുമായിരുന്നു യുഡിഎഫ് ആരോപണം.
Post Your Comments