ന്യൂഡല്‍ഹി: ചില സുപ്രധാന തീരുമാനങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്യും. വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലയിലെ നയ നിര്‍മാതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരോടാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുക. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഒരു വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Read Also : കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞു, തെളിവുകള്‍ നിരത്തി കേന്ദ്രമന്ത്രി നിത്യാനന്ദ റായി
ഉന്നത വിദ്യാഭ്യാസത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം പ്രവേശന, എക്സിറ്റ് ഓപ്ഷനുകള്‍ നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രാദേശിക ഭാഷകളിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്നതാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്.
നാഷണല്‍ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആര്‍ക്കിടെക്ചര്‍ (എന്‍ഡിഇആര്‍), നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്നോളജി ഫോറം (നെറ്റ്എഫ്) എന്നിവയുടെ സമാരംഭത്തിനും ഈ പരിപാടി സാക്ഷ്യം വഹിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന കാര്യക്രമങ്ങളാണ് ഈ സംരംഭങ്ങള്‍.
Post Your Comments