Latest NewsNewsIndia

കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞു, തെളിവുകള്‍ നിരത്തി കേന്ദ്രമന്ത്രി നിത്യാനന്ദ റായി

പ്രതിപക്ഷത്തിന്റെ ആരോപണം കള്ളമെന്ന് തെളിഞ്ഞു

ന്യൂഡല്‍ഹി: 2020 നെ അപേക്ഷിച്ച് ഈ വര്‍ഷം കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ വളരെ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി. ആക്രമണങ്ങള്‍ 32 ശതമാനം കുറഞ്ഞെന്ന് നിത്യാനന്ദ റായി രാജ്യസഭയില്‍ പറഞ്ഞു. സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ പ്രതികരണം. 2019 നെ അപേക്ഷിച്ച് 2020ല്‍ ഇത്തരം സംഭവങ്ങള്‍ 59 ശതമാനത്തോളം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Read Also : കോൺഗ്രസ് പുറത്ത് : ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിക്ക്

ബിജു ജനതാദള്‍ എംപി സസ്മിത് പാത്രയാണ് ജമ്മു കശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ക്രമസമാധാനപാലനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപോര്‍ട്ടും ആവശ്യപ്പെട്ടു.

അതേസമയം, പ്രദേശത്ത് എല്ലാ തരം വ്യാപാരസ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനവും വിദ്യാലയങ്ങളും ആരോഗ്യസ്ഥാപനങ്ങളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന സമീപനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഭീകരവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ സൈന്യത്തിന് മറികടക്കാനായെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button