Latest NewsNewsKuwaitGulf

കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈറ്റ് : പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തിലാകും

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈറ്റ്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നാണ് പുതിയ ചട്ടം. അടുത്തമാസം മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നിയമപരമായ ഇളവുകള്‍ അനുവദിച്ചവര്‍ക്കും മാത്രമാണ് വിദേശയാത്രകള്‍ക്ക് അനുമതി ലഭിക്കുക. ആഗസ്റ്റ് ഒന്നുമുതലാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നത്.

Read Also : ഷൂട്ടിംഗിനെന്ന പേരില്‍ വീട് എടുത്തത് വേറെ ഉദ്ദേശ്യത്തിന്: സംഘത്തിന്റെ പദ്ധതി പൊളിച്ചത് ഇന്റലിജന്‍സ് ബ്യൂറോ

ഗര്‍ഭിണികള്‍, 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് പുതിയ ഇളവുകള്‍ ലഭിക്കുക. കുവൈറ്റിലേക്ക് വരുന്നവര്‍ എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്പായി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണമെന്നും കൊവിഡിന്റെ ഒരു ലക്ഷണങ്ങളും ഉണ്ടാവരുതെന്നും അറിയിപ്പുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button