അടുത്തിടെയാണ് സീരിയല്‍ നടി പ്രകൃതിയും ക്യാമറമാന്‍ വിഷ്ണുവും വിവാഹിതരായത്. അനുശ്രീയെന്ന പ്രകൃതിയുടെ വീട്ടിലെ എതിർപ്പ് മൂലം രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി ഇപ്പോൾ. ഭർത്താവുമായി മുൻപ് ഉണ്ടായിരുന്നത് പോലെ തന്നെ വഴക്കും കാര്യങ്ങളുമൊക്കെ ഇപ്പോഴും ഉണ്ടാക്കാറുണ്ടെന്ന് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ നടി വ്യക്തമാക്കുന്നു.
വിവാഹശേഷം വഴക്ക് കുറവാണെന്ന് പറയുന്ന അനുശ്രീ കല്യാണത്തിന് ശേഷം ഉണ്ടായ ഒരു അനുഭവവും ഓർത്തെടുക്കുന്നു. വിവാഹം കഴിഞ്ഞശേഷവും അടി ഉണ്ടാക്കിയെന്നും രണ്ടാമത്തെ ദിവസം തന്നെ അടിച്ച് പിരിഞ്ഞുവെന്നും താരം പറയുന്നു. ‘ഇറങ്ങി പോ എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒക്കെ ഉണ്ടെങ്കിലും അത് രാത്രി വരെയേ ഉണ്ടാവു. പിന്നെ ആള് ഇങ്ങോട്ട് വന്ന് പ്രശ്‌നം പരിഹരിക്കും’, അനുശ്രീ പറയുന്നു.
Also Read:ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്
‘വിവാഹം കഴിഞ്ഞ് അമ്മയെ എനിക്ക് മിസ്സ് ചെയ്യുന്നില്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിന് കുറെ ചീത്തവിളി കേട്ടു. എന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്. പകുതി ഫീലിംഗ്സ് അവിടെ മാറി. ചെറിയ കാര്യത്തിന് പോലും മാറിയിരിക്കാന്‍ സമ്മതിക്കാതെ എപ്പോഴും കൂടെയുണ്ടാവാറുണ്ട് ഭര്‍ത്താവ്. നന്നായി കെയർ ചെയ്യുന്ന ആളാണ്. അമ്മയോട് സ്നേഹമില്ലാത്തത് കൊണ്ടോ ദേഷ്യം ഉള്ളത് കൊണ്ടോ അല്ല അങ്ങനെ പറഞ്ഞത്. അമ്മയോട് ഇഷ്ടക്കുറവ് ഉണ്ടോയെന്നല്ലായിരുന്നു ചോദ്യം’, അനുശ്രീ പറയുന്നു.
Post Your Comments