Latest NewsKeralaNattuvarthaNews

‘ഹോട്ടലുകളിൽ രമ്യയടി അനുവദിക്കില്ല’: പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ

പാലക്കാട്: എം പി രമ്യ ഹരിദാസിനും, വി ടി ബൽറാമിനുമെതിരെയുള്ള സോഷ്യൽ മീഡിയയിലെ ക്യാമ്പയിനുകൾ തുടരുകയാണ്. ‘ഹോട്ടലുകളിൽ രമ്യയടി അനുവദിക്കില്ല’ എന്ന പേരിൽ നടക്കുന്ന ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ പോസ്റ്റർ സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.

Also Read:കോഴിക്കോട് 24 കാരൻ തൂങ്ങി മരിച്ച നിലയിൽ

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രമ്യ ഹരിദാസ് എം പി യും, വി ടി ബൽറാമും അടങ്ങുന്ന സംഘം പാലക്കാട്ടെ ഒരു പ്രമുഖ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഡെലിവറി ബോയ് പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button