KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

കമൽ സംവിധാനം ചെയ്ത്‌ മുകേഷ് നായകനായ ചിത്രം – ‘എന്നോടിഷ്ടം കൂടാമോ’: വൈറലാകുന്ന പോസ്റ്റർ

തിരുവനന്തപുരം: രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം നടനും എം എൽ എയുമായ മുകേഷിന്റെ വിവാഹമോചന കേസും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ഉയർന്ന പീഡന ആരോപണവുമാണ്. മുകേഷുമൊത്തുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വിവാഹമോചനക്കേസ് ഫയൽ ചെയ്‌തെന്നുമായിരുന്നു ഭാര്യ മേതിൽ ദേവിക നടത്തിയ വെളിപ്പെടുത്തൽ. അതേസമയം, ഔദ്യോഗികവസതിയിൽ വെച്ച് കമല്‍ നായിക വേഷം വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

മുകേഷും കമലും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത് മറ്റൊരു പഴയ ചിത്രത്തിന്റെ പോസ്റ്റർ ആണ്. കമൽ സംവിധാനം ചെയ്ത്‌ മുകേഷ് നായകനായ ആദ്യ ചിത്രം ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തിന്റേതാണ് പോസ്റ്റർ. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്ററിന് താഴെ വരുന്ന കമന്റുകൾ എല്ലാം കമലിനെയും മുകേഷിനെയും ട്രോളുന്നവയാണ്.

Also Read:അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്‍റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

‘ഇഷ്ടം ഇത്തിരി കൂടിപ്പോയാൽ കുഴപ്പമാകുമോ’ എന്നാണ് ഒരാളുടെ കമന്റ്. ‘നിലവിലെ വിവാദങ്ങൾ കണക്കിലെടുത്ത് പറഞ്ഞാൽ ഒരുവെടിക്ക് 2 പക്ഷികൾ’ എന്നാണ് മറ്റൊരാൾ കുറിക്കുന്നത്. ‘മുകേഷിനും കമലിനും ഇപ്പോഴും എപ്പോഴും ഇതിനൊന്നും ഒരു കുറവുമില്ല, കാരണം അവർ കമ്മ്യൂണിസ്റ്റുകളാണ്’ എന്ന നിരീക്ഷണമാണ് മറ്റ് ചിലർ നടത്തുന്നത്. അടുത്തിടെ സി പി എം പ്രവർത്തകർ പ്രതികളായ പീഡനവാർത്തകൾ പുറത്തുവന്നിരുന്നു. പിണറായി സർക്കാരിലെ ഒരു മന്ത്രിക്ക് വരെ ഗാർഹിക പീഡനത്തിനെതിരെ കേസ് നിൽക്കുന്നുണ്ടെന്ന വസ്തുതകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇടത് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന കമലിനും മുകേഷിനും എതിരെ വിമർശനങ്ങൾ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button