തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് വിടുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ മന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാർ. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സിനിമമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോള്‍ സിനിമയുടെ മന്ത്രി താനല്ലല്ലോ എന്നായിരുന്നു ഗണേഷിന്റെ മറുപടി.
read also: ലെബനനില്‍ ഇസ്രയേല്‍ ബോംബുവര്‍ഷത്തിൽ 558 മരണം: പലായനവുമായി പതിനായിരങ്ങൾ
സിനിമയില്‍ അഭിനയിക്കുന്ന ഒരാളെന്നതിലുപരി സിനിമയെപ്പറ്റി ആധികാരികമായി പറയാൻ തന്റെ കൈയില്‍ ഒന്നുമില്ലെന്നാണ് ഗണേഷ് പറഞ്ഞത്. മുകേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കാര്യം പ്രത്യേകമായി ഉന്നയിച്ചപ്പോള്‍, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആദ്യത്തെ ദിവസംതന്നെ താൻ പറഞ്ഞല്ലോ എന്നും പിന്നെ എന്തിനാണ് നമ്മളെ വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും ഗണേഷ് കുമാറിന്റെ മറുപടി.
മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. അഡീഷണല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു
Post Your Comments