
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള പുതിയ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ വാഷിംങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ആവേഷ് ഖാൻ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. പകരം ശ്രീലങ്കൻ പര്യടനത്തിലുള്ള സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെയും ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനെയും ടീമിൽ ഉൾപ്പെടുത്തി.
നിലവിൽ ശ്രീലങ്കയിലുള്ള ഷായും സൂര്യകുമാറും എത്രയും വേഗം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. ഇംഗ്ലണ്ടിലെത്തി 12 ദിവസത്തെ ക്വാറന്റൈൻ താരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ആദ്യ രണ്ട് മത്സരങ്ങളിൽ താരങ്ങൾക്ക് ഇറങ്ങാൻ സാധിക്കില്ല. അടുത്തമാസം നാലിനാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, റിഷാഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ, ഉമേഷ് യാദവ്, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വർ.
Post Your Comments