KeralaNattuvarthaLatest NewsNewsIndia

കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചത് സിപിഎം എംപിമാരുടെ ചർച്ചയ്ക്ക് ശേഷമെന്ന് എ എം ആരിഫ്

തിരുവനന്തപുരം: കേരളത്തിന് വേണ്ട കോവിഡ് വാക്സിനുകൾ പെട്ടെന്ന് തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി എ എം ആരിഫ് ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ വാക്സിൻ ക്ഷാമം നേരിടുന്ന കേരളത്തിന് എത്രയും വേഗം തന്നെ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.പി മാരായ എളമരം കരീം, ബിനോയ്‌ വിശ്വം, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എന്നിവർക്കൊപ്പം കേന്ദ്രമന്ത്രിയെക്കണ്ട് സംസാരിച്ചിട്ടുണ്ടെന്നാണ് എ എം ആരിഫിന്റെ പോസ്റ്റിൽ പറയുന്നത്.

Also Read:മരം മുറിക്കേസിൽ പിണറായുടെ ഓഫീസിനും പങ്കുണ്ട്: കോടതിയുടെ വിമർശനത്തോടെ സർക്കാരിന്റെ തനിനിറം പുറത്തായെന്ന് കെ. സുരേന്ദ്രൻ

കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ അനുവദിക്കും എന്ന് മന്ത്രി ഉറപ്പുനൽകി. ഉറപ്പുനൽകുക മാത്രമല്ല, വളരെ മികച്ച രീതിയിൽ കോവിഡ് വാക്‌സിനേഷൻ യജ്ഞം നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിക്കുകയും ചെയ്തുവെന്നും എ എം ആരിഫ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു.

എ എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൂർണ്ണരൂപം:

കേരളം രൂക്ഷമായ വാക്‌സിൻ ക്ഷാമം നേരിടുകയാണ്. സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇന്ന് ഇടത് എം.പി മാരായ എളമരം കരീം, ബിനോയ്‌ വിശ്വം, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എന്നിവർക്കൊപ്പം, കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി.

കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ അനുവദിക്കും എന്ന് മന്ത്രി ഉറപ്പുനൽകി. ഉറപ്പുനൽകുക മാത്രമല്ല, വളരെ മികച്ച രീതിയിൽ കോവിഡ് വാക്‌സിനേഷൻ യജ്ഞം നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിക്കുകയും ചെയ്തു. ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന്‌ പ്രാമുഖ്യവും പ്രത്യേക പരിഗണയും നൽകുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button