KeralaLatest NewsNews

ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം: ജോണ്‍ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്

ബി ജെ പി നേതാവ് പി സുധീറാണ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

കൊച്ചി : ആഭ്യന്തര മന്ത്രി അമിത്ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയ സി പിഎം രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടേതാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് കാണിച്ച് ബി ജെ പി നേതാവ് പി സുധീറാണ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

read also: ദഹന സംബന്ധമായ രോഗങ്ങൾ പ്രതിരോധിക്കാൻ വെളുത്തുള്ളി

ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. ‘പെറില്‍സ് ഓഫ് പ്രപ്പൊഗാണ്ട’ എന്ന ലേഖനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ ജോണ്‍ബ്രിട്ടാസ് ശക്തിയായ വിമര്‍ശിച്ചിരുന്നു. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണത്തിനെതിരായാണ് താന്‍ ലേഖനം എഴുതിയതെന്നും, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button