മുംബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു. മണ്ണിടിച്ചിലുണ്ടായ റായ്ഗഡിലെ തലിയെ ഗ്രാമത്തിലെ തെരച്ചിൽ സുരക്ഷാ സേന അവസാനിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. 53 പേരുടെ മൃതദേഹമാണ് ഇവിടെ റായ്ഗഡിൽ നിന്നും കണ്ടെത്തിയത്. ഇനി 31 പേരെയാണ് കണ്ടെത്താനുള്ളത്. ഇവരെല്ലാം മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Read Also: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്കാ വൈറസ് സ്ഥിരീകരിച്ചു
വ്യാപക നാശനഷ്ടങ്ങളാണ് മഴക്കെടുതിയെ തുടർന്ന് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ നിരവധി ടീമുകളെ വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2.30 ലക്ഷം ആളുകളെയാണ് മാറ്റി പാർപ്പിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന എൻ.എച്ച് 48 ന്റെ ഒരു ലെയിൻ ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്. അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെ മാത്രമാണ് ഈ ലെയിനിലൂടെ അനുവദിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്ഥിതിഗതികൾ പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമെ ദുരിതാശ്വാസ പ്രഖ്യാപനം നടത്തൂവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
Post Your Comments