Latest NewsNewsIndia

അഗ്നിയെ പേടിക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാം: അത്യാധുനിക കോച്ച് തയ്യാറാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഇനി അഗ്നിയെ പേടിക്കാതെ സുരക്ഷിതമായി ട്രെയിനിൽ യാത്ര ചെയ്യാം. തീപിടുത്തം ചെറുക്കാൻ കഴിവുള്ള യാത്രാ കോച്ചുകൾ നിർമ്മിച്ചിരിക്കുകയാണ് റെയിൽവേ. പഞ്ചാബിലെ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ പുതുതായി നിർമ്മിച്ച യാത്രാ കോച്ചുകൾക്കാണ് തീപിടുത്തം ചെറുക്കാൻ കഴിവുളളത്.

Read Also: ‘ഭാരത് മാതാ കീ ജയ്’ വിളികളോടെ മീരാബായ് ചാനുവിനെ വരവേറ്റ് ആരാധക‌ര്‍: പൊലീസില്‍ എഎസ്‌പി പദവി നൽകുമെന്ന് സർക്കാർ

വിവിധ പരീക്ഷണങ്ങൾക്കൊടുവിലാണ് റെയിൽവേ ഇത്തരത്തിലൊരു കോച്ച് വികസിപ്പിച്ചെടുത്തതെന്നാണ് ആർസിഎഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത വ്യക്തമാക്കിയത്. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക്കൽ ഫിറ്റിംഗ്, ടെർമിനൽ ബോർഡ്, കണക്ടർ ഇവയ്ക്കെല്ലാമായി മെച്ചപ്പെട്ട വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. കോച്ചിൽ യാത്രക്കാരുടെ സുരക്ഷക്കായി അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇതിലൂടെ തീപിടിത്തത്തിൽ നിന്ന് യാത്രക്കാർ പരമാവധി സുരക്ഷിതരെന്ന് റെയിൽവെ ഉറപ്പാക്കുമെന്നും റെയിൽവേ വൃത്തങ്ങൾ വിശദമാക്കി. 1992 ൽ മേൽക്കൂരയിൽ എസി ഘടിപ്പിച്ച് കോച്ചുകൾ പുറത്തിറക്കിയത് കപൂർത്തലയിലെ കോച്ച് ഫാക്ടറിയിലാണ്.

Read Also: ‘അല്‍പ സ്വല്‍പം വകതിരിവ്’: കുട്ടികള്‍ നാലെങ്കില്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച പാലാ രൂപതയോട് സംവിധായകന്‍ ജിയോ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button