Latest NewsNewsIndiaSports

‘ഭാരത് മാതാ കീ ജയ്’ വിളികളോടെ മീരാബായ് ചാനുവിനെ വരവേറ്റ് ആരാധക‌ര്‍: പൊലീസില്‍ എഎസ്‌പി പദവി നൽകുമെന്ന് സർക്കാർ

202 കിലോ ആകെ ഉയര്‍ത്തിയാണ് മീരാബായ് നേട്ടം സ്വന്തമാക്കിയത്.

ന്യൂഡല്‍ഹി: ഇരുപത് വർഷങ്ങൾക്ക് ശേഷം രാജ്യത്തിനായി ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കിയ മീരാബായ് ചാനു ഇന്ത്യയില്‍ തിരികെയെത്തി. ടോക്കിയോ ഒളിമ്ബിക്‌സില്‍ രാ വെള‌ളി മെഡലാണ് മീരാബായ് നേടിയത്. ‘ഭാരത് മാതാ കീ ജയ്’ വിളികളോടെ ആവേശത്തോടെയാണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ചാനുവിനെ വലിയ കരഘോഷത്തോടെ എയര്‍പോര്‍ട്ട് ജീവനക്കാരും ആരാധകരും സ്വീകരിച്ചത്.

read also: മോദിജിയുടെ എല്ലാ പ്രഭാഷണങ്ങളും കോർത്തിണക്കിയാൽ ഭാവി ഭാരതത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വലിയ ഗ്രന്ഥമാവും

ഒളിമ്ബിക്‌സിന്റെ ആദ്യ ദിനം തന്നെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് മീരാബായ് ചാനു. 27കാരിയായ മീരാബായ്ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ പൊലീസില്‍ എഎസ്‌പി പദവി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

202 കിലോ ആകെ ഉയര്‍ത്തിയാണ് മീരാബായ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ സ്വര്‍ണം നേടിയ ചൈനീസ് താരം ഷിഹുയി ഹൗനെ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ മീരാബായ്‌ ചാനുവിന് സ്ഥാനക്കയറ്റം ലഭിക്കുകയും സ്വര്‍ണമെഡല്‍ ലഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button