പാല : ജനസംഖ്യാ നിയന്ത്രണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് ഉത്തര്‍ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ. എന്നാൽ കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങൾ നൽകാമെന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് സീറോ മലബാര്‍ പാലാ രൂപത.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പഠന, ചികിത്സാ, ധന സഹായങ്ങളാണ് പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തിന് ശേഷം വിവാഹിതരായവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ വീതം പ്രതിമാസ സാമ്പത്തിക സഹായം നല്‍കുമെന്നും രൂപത പ്രഖ്യാപിച്ചിട്ടുണ്ട്.
read also: കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി യുഎഇ
ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള സൗകര്യവും നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാലാ സൗജന്യമായി നല്‍കുമെന്നും പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിൽ വന്ന കുറിപ്പിൽ പറയുന്നു. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്‍റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണ്ണം വര്‍ധിക്കുമോ? എന്നാണ് പലരും വിമർശിക്കുന്നത്. ‘അല്‍പ സ്വല്‍പം വകതിരിവ്’ എന്ന ക്യാപ്ഷനോടെ പാലാ രൂപതയുടെ തീരുമാനത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.
Post Your Comments