Latest NewsNewsIndia

രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി: അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ബംഗളൂരു: രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. 13-ാം നൂറ്റാണ്ടിൽ തെലങ്കാനയിൽ നിർമിക്കപ്പെട്ട ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. വേൾഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Read Also: താലിബാന്ൻ ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാൻ: വെളിപ്പെടുത്തലുമായി സുരക്ഷാ ഉപദേഷ്ടാവ്

രാമലിംഗേശ്വര ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. ക്ഷേത്രം നിർമ്മിച്ച ശിൽപ്പിയുടെ പേരാണ് ക്ഷേത്രത്തിന് നൽകിയിരിക്കുന്നത്. ലോകത്ത് തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടത്. രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാകാത്തിയ രാജവംശത്തിന്റെ ശിൽപകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രമെന്നും അതിന്റെ മഹത്വം നേരിട്ട് മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദർശിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: ലോക്ക് ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും സംഘവും ഹോട്ടലില്‍: പരാതി നല്‍കി യുവമോര്‍ച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button