KeralaNattuvarthaLatest NewsNews

വ്യാജ അഭിഭാഷക‍ സെസി സേവ്യറുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

സെസി വ്യാജ അഭിഭാഷകയാണെന്ന് കാട്ടി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഊമക്കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്

ആലപ്പുഴ: നിയമബിരുദമില്ലാതെ രണ്ട് വര്‍ഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത
സെസി സേവ്യറുടെ വീട്ടില്‍ പൊലീസ് ഞായറാഴ്ച റെയ്ഡ് നടത്തി. രാമങ്കരി നീണ്ടിശ്ശേരിയില്‍ സെസി സേവ്യറുടെ വീട്ടില്‍ നോര്‍ത്ത് സി ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടാന്‍ ഇവർ ഉപയോഗിച്ച വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും നിയമപഠനവുമായി ബന്ധപ്പെട്ട രേഖകളും വീട്ടിൽ നിന്നും കണ്ടെടുത്തതായി സൂചന. പോലീസ് അന്വേഷണത്തിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ് സെസി.

read also: നീ​തി ഉ​റ​പ്പാ​ക്കും: ആത്മഹത്യ ചെയ്ത അ​ന​ന്യ കു​മാ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സംസ്ഥാന യു​വ​ജ​ന ക​മ്മീ​ഷ​ൻ

സെസി സേവ്യര്‍ ബാര്‍ അംഗത്വം നേടിയതിന്റെയും അവിടെ ഇലക്ഷനില്‍ വിജയിച്ചതുമുള്‍പ്പെടെയുള്ള മിനിറ്റ്‌സ് രേഖകളും മറ്റും തിങ്കളാഴ്ച ഹാജരാക്കാന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

സെസി വ്യാജ അഭിഭാഷകയാണെന്ന് കാട്ടി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഊമക്കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന സെസിയ്ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button