ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകള്‍ പുറത്ത് വന്നത് മുന്‍ കാമുകൻ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മതിയായ യോഗ്യതയില്ലാത്ത അഭിഭാഷകയായിരുന്നിട്ടും സെസി ആലപ്പുഴ ജില്ലാ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണ്‍സുഹൃത്ത് നല്‍കിയ വിവരത്തില്‍ നിന്നാണ് ഭാരവാഹികള്‍ മനസ്സിലാക്കിയത്.
വിവരം അറിയിച്ചത് ആദ്യ കാമുകന്‍?
തിരുവല്ലയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. ആലപ്പുഴയില്‍ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായി. പഴയ കാമുകനെ ഒഴിവാക്കി. ഇതില്‍ പ്രകോപിതനായാണ് പഴയ കാമുകന്‍ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. സെസി സേവ്യറിനെ അറസ്റ്റു ചെയ്യാനാണ് പൊലീസ് തീരുമാനം.
ഇതിനൊപ്പം കാമുകന്റെ മൊഴിയും എടുക്കും. സെസിക്ക് മൂന്ന് പേപ്പറുകള്‍ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാന്‍ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവര്‍ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു അജ്ഞാത കത്താണ് ബാര്‍ അസോസിയേഷന് കിട്ടിയത്. ഇതോടെയാണ് കള്ളികളെല്ലാം പുറത്തായത്. കോടതിയില്‍ വളരെ മിടുക്കിയായി പെര്‍ഫോം ചെയ്യുകയും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരിക്കുകയും ചെയ്ത സെസി സേവ്യര്‍ ഇതോടെ വില്ലത്തിയായി.
ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ സെസിയുടെ യോഗ്യത സംബന്ധിച്ച് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇവര്‍ക്ക് എല്‍.എല്‍.ബി ബിരുദമില്ലെന്ന് ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയില്‍ സഹപാഠികളായിരുന്ന അഭിഭാഷകരോട് വിവരം തിരക്കിയപ്പോഴാണ് ഇവര്‍ക്ക് മൂന്ന് പേപ്പര്‍ ഇനിയും കിട്ടാനുണ്ടെന്ന് അറിയുന്നത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ താന്‍ ബംഗലൂരുവില്‍ നിന്ന് തതുല്യ പരീക്ഷ പാസായെന്നാണ് സെസി വിശദീകരിച്ചത്. ഇത് എല്ലാവരും വിശ്വസിച്ചു.
Post Your Comments