ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ നാടകീയമായി മുങ്ങി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെസി സേവ്യര്‍ പോലീസിനെ വെട്ടിച്ച് കോടതിയില്‍ നിന്നും കടന്നുകളഞ്ഞത്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് സെസി ഹാജരാകാനെത്തിയത്. എന്നാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിലായിരുന്നു ഹാജരാകേണ്ടിയിരുന്നത്.
ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ സെസി അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയുടെ പിന്നില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിനെതിരേ ബാര്‍ അസോസിയേഷന്റെ പരാതിയിലാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. രണ്ടരവര്‍ഷമായി സെസി സേവ്യര്‍ കോടതിയെയും ബാര്‍ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി.
Post Your Comments