Latest NewsIndiaNews

മണ്ണിടിച്ചിൽ: മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചു, 9 മരണം

ഷിംല: ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ. കിന്നൗറിലാണ് സംഭവം. മലയുടെ ഒരു ഭാഗമാണ് അടർന്നു വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഗ്ല താഴ്‌വരയിലാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്നും വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.

Read Also: മുഹമ്മദിന്റെ ചികിത്സയ്‌ക്ക് കിട്ടിയത് 46 കോടി രൂപ: ബാക്കി തുക എസ്എംഎ ബാധിച്ച മറ്റു കുട്ടികള്‍ക്ക് നൽകുമെന്ന് കുടുംബം

മണ്ണിടിച്ചിലിനെ തുടർന്ന് സംഗ്ലി താഴ്‌വരയിലെ ബട്സേരി പാലത്തിനും കേടുപാടുകൾ സംഭവിച്ചു. മാലയിൽ നിന്നും കൂറ്റൻ പാറകൾ താഴേക്ക് പതിച്ചാണ് പാലം തകർന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്.

Read Also: രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ചത് കേരള സംസ്ഥാന യുവജന കമ്മീഷൻ ആണ്: ചിന്ത ജെറോം

shortlink

Related Articles

Post Your Comments

Related Articles


Back to top button