തൃശൂർ : കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. ചികിത്സാസമിതിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഈ പശ്ചാത്തലത്തില്‍ അടുത്ത മാസം ആറിന് കുഞ്ഞിനായുള്ള മരുന്ന് നാട്ടിലെത്തും. ബാക്കിയുള്ള തുക സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കുമെന്നും കുടുംബം പറഞ്ഞു. ഒപ്പം ചികിത്സയ്‌ക്കായി പണം നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
Read Also : പശുക്കളുടെ വായില്‍ നിന്ന് പത, മൂക്കില്‍ പുഴുക്കള്‍: രോഗബാധയിൽ ആശങ്കയോടെ ഉടമകൾ
രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments