Latest NewsKeralaNattuvarthaNews

രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ചത് കേരള സംസ്ഥാന യുവജന കമ്മീഷൻ ആണ്: ചിന്ത ജെറോം

കൊച്ചി: ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യ അലക്സിണു നീതി ഉറപ്പാക്കി യുവജന കമ്മീഷൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ച ഭരണഘടന സ്ഥാപനമാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ എന്ന് ചിന്ത ജെറോം വ്യക്തമാക്കി. ട്രാൻസ്ജെൻഡർ സമൂഹങ്ങളുടെ വിവിധ വിഷയങ്ങൾക്കകത്ത് യുവജനകമ്മീഷൻ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കുമെന്നും ചിന്ത വ്യക്തമാക്കുന്നു.

അനന്യയുടെ വീട് സന്ദർശിച്ച ചിന്ത ജെറോം കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അനന്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നൽകിയെന്നും ചിന്ത ജെറോം ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:മുഹമ്മദിന്റെ ചികിത്സയ്‌ക്ക് കിട്ടിയത് 46 കോടി രൂപ: ബാക്കി തുക എസ്എംഎ ബാധിച്ച മറ്റു കുട്ടികള്‍ക്ക് നൽകുമെന്ന് കുടുംബം

‘ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് സന്ദർശിച്ചു. അനന്യയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നൽകി. അനന്യയുടെ ആത്മഹത്യയെ തുടർന്ന് യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അനന്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അനന്യയുടെ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ച ഭരണഘടന സ്ഥാപനമാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ. തുടർന്നും ട്രാൻസ്ജെൻഡർ സമൂഹങ്ങളുടെ വിവിധ വിഷയങ്ങൾകകത്ത് യുവജനകമ്മീഷൻ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കും’, ചിന്ത വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button