തിരുവനന്തപുരം: 2019ല്‍ സി പി എം ഘടകകക്ഷിയാക്കിയ പാർട്ടിയാണ് ഐ എൻ എൽ. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രിസ്ഥാനം ഐ എൻ എല്ലിന് കൊടുക്കുകയും ചെയ്തു. എന്നാൽ ഐ.എന്‍.എല്ലിലെ തമ്മിലടിയും പിളര്‍പ്പും ഇടതുമുന്നണിക്കും സി.പി.എമ്മിനും ഇപ്പോൾ പൊല്ലാപ്പായിരിക്കുകയാണ്.
Also Read:ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
തര്‍ക്കങ്ങള്‍ തീര്‍ത്ത് ഒത്തുപോകാന്‍ മുന്നണി നിര്‍ദേശ പ്രകാരം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൂട്ടത്തല്ലിലും പാര്‍ട്ടിയുടെ പിളര്‍പ്പിലുമാണ് കലാശിച്ചത്. അത് നോക്കി നിന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഐ.എന്‍.എല്ലിലെ സംഭവവികാസങ്ങളില്‍ സി.പി.എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പരസ്യ വിഴുപ്പലക്ക് ഒഴിവാക്കി മുന്നണിയുടെ മാന്യത കാക്കണമെന്നാണ് ഈ മാസം ആദ്യം സി.പി.എം നേതൃത്വം നല്‍കിയ താക്കീത്. എന്നാൽ താക്കീത് പാലിച്ചില്ലെന്ന് മാത്രമല്ല കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്ന ഐ എൻ എൽ പരിപാടിയിൽ മന്ത്രി പങ്കെടുക്കുകയും, തുടർന്നുണ്ടായ കൂട്ടത്തല്ല് കണ്ടു നിൽക്കുകയും ചെയ്തു. ഇതോടെ പ്രശ്നം ബാധിച്ചത് സി പി എമ്മിനെക്കൂടിയാണ്. വിഷയത്തിൽ പാർട്ടിയുടെ നിലപാടാണ് രാഷ്ട്രീയ കേരളം ഇപ്പോൾ പ്രധാനമായിക്കാണുന്നത്.
Post Your Comments