KeralaLatest NewsNews

കൊലപ്പെടുത്തും മുമ്പ് യുവതിയെ സഹോദരിഭര്‍ത്താവ് ക്രൂരമായി ബലാത്സംഗം ചെയ്തു

ഹരികൃഷ്ണ കൊലയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ: ചേര്‍ത്തലയില്‍ ഹരികൃഷ്ണ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സഹോദരീ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തും മുമ്പ് അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി. യുവതിയെ മര്‍ദ്ദിച്ചു അവശയാക്കിയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. മറ്റൊരു യുവാവുമായുള്ള പ്രണയ ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കടക്കരപ്പള്ളി തളിശ്ശേരിതറ ഉല്ലാസ് – സുവര്‍ണ ദമ്പതികളുടെ മകള്‍ ഹരികൃഷ്ണയുടെ കൊലയ്ക്ക് കാരണമായത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍കാലിക നഴ്‌സാണ് കൊല്ലപ്പെട്ട യുവതി. ഹരികൃഷ്ണയുടെ സഹോദരി നീതുവിന്റെ ഭര്‍ത്താവ് പുത്തന്‍കാട്ടില്‍ രതീഷ് ആണ് പ്രതി .

Read Also : ‘മരണമുറി, അറക്കല്‍ തറവാട്’ തുടങ്ങി ലൈംഗിക ഗ്രൂപ്പുകൾ: പെൺകുട്ടികളെ ലൈംഗികതക്ക്​ നിർബന്ധിക്കുന്ന സംഘം പിടിയിൽ

രണ്ട് വര്‍ഷത്തോളമായി ഹരികൃഷ്ണയില്‍ നോട്ടമുണ്ടായിരുന്ന രതീഷ് ഇവരുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ യുവതിയുടെ ചെറിയ കാര്യങ്ങളില്‍ പോലും ഇടപെടുകയും ചെയ്തു. അതിനിടെയാണ് ഹരികൃഷ്ണ മറ്റൊരു യുവാവുമായി പ്രണയത്തിലായതും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും മനസിലായത്.

ഈ യുവാവുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമായി തീര്‍ന്നത്. കൊലപാതകം നടന്ന 22-ാം തീയ്യതി രാത്രി 9 മണിയോടായാണ് ഹരികൃഷ്ണയെ രതീഷ് ബൈക്കില്‍ വീട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് ജോലി ചെയ്യുന്ന അടുപ്പമുള്ള സുഹൃത്തിനെ കുറിച്ചു ചോദിച്ചു. ഇതേചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ജനലില്‍ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അര്‍ധബോധാവസ്ഥയിലായി നിലത്തു വീണ യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മറ്റൊരു മുറിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. വീടിനുള്ളില്‍ നിന്നും മൃതദേഹം പുറത്തേക്ക് എത്തിക്കാന്‍ നോക്കിയെങ്കിലും മഴപെയ്തതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് വീട് പൂട്ടി ഇയാള്‍ സ്ഥലം വിടുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്നും
രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. രതീഷ് രണ്ടു മക്കളെയും കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. ഇങ്ങനെ ആസൂത്രിതമായിട്ടായിരുന്നു രതീഷിന്റെ നീക്കങ്ങള്‍. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button