കിളിമാനൂര്‍: റോങ് നമ്പറിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു ലൈംഗികതയ്ക്ക് നിര്ബന്ധിക്കുന്ന സംഘം പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി പ്രലോഭിപ്പിച്ച് പീഡനത്തിന് ശ്രമിച്ച കേസില്‍ 17 കാരന്‍ അടക്കം മൂന്ന് പേരാണ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായത്. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍ ചലഞ്ച് ഷൈന്‍, ചൊള്ളാമാക്കല്‍ വീട്ടില്‍ ജോബിന്‍, ചാത്തന്നൂര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
പള്ളിക്കല്‍ സ്വദേശിയായ 15കാരിയെയാണ് മൂവര്‍സംഘം സമൂഹ മാധ്യമത്തിലൂടെ പ്രലോഭിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.. ലഹരിക്കും മൊബൈല്‍ ഗെയ്മുകള്‍ ക്കും അഡിക്റ്റ് ആയ പതിനേഴുകാരൻ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബര്‍ കണ്ടെത്തി റോങ്ങ് നമ്ബര്‍ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടും. തുടർന്ന് പരിചയം നിലനിർത്തികൊണ്ട് ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് നമ്ബര്‍ കൊടുക്കുകയും ചെയ്യും. ‘മരണമുറി, അറക്കല്‍ തറവാട് ‘ എന്നിങ്ങനെ പേരുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പിൽ പെണ്‍കുട്ടിയെ ആഡ് ചെയ്തു.
ഫോണിലൂടെ പരിചയപ്പെട്ടശേഷം, വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് പെണ്‍കുട്ടിയെ ഇവര്‍ പ്രേരിപ്പി ച്ചു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട കുടുംബാംഗങ്ങള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നും നിരവധി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി.
Post Your Comments