ന്യൂഡല്‍ഹി: കോവിഡ് കാലത്തും വാണിജ്യ രംഗത്ത് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ ഏഴാം മാസവും ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
രണ്ടാം പാദം ആരംഭിച്ച ഈ മാസത്തില്‍ 21 ദിവസത്തിനുള്ളില്‍ 45 ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്. ഇതോടെ ഇന്ത്യയുടെ കയറ്റുമതി 45.13 ശതമാനം ഉയര്‍ന്ന് 22.48 ബില്ല്യണ്‍ ഡോളറിലെത്തി. പെട്രോളിയം ഉത്പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി മികച്ച രീതിയില്‍ നടന്നതാണ് ഈ നേട്ടത്തിന് കാരണം.
അതേസമയം, ജൂണ്‍ മാസത്തില്‍ കയറ്റുമതി 48.3 ശതമാനമായി ഉയര്‍ന്നിരുന്നു. പെട്രോളിയം, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങള്‍, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍, തുണിത്തരങ്ങള്‍, മരുന്ന് എന്നിവയാണ് ജൂണ്‍ മാസത്തില്‍ വലിയ രീതിയില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മെയ് മാസത്തില്‍ കയറ്റുമതി 69.7 ശതമാനവും ഏപ്രില്‍ മാസത്തില്‍ 193.63 ശതമാനവും മാര്‍ച്ചില്‍ 60 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കോവിഡ് വ്യാപനം കാരണം വ്യാപാര രംഗത്തുണ്ടായ തിരിച്ചടിയാണ് ഈ വര്‍ധനവിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
Post Your Comments