അടൂര്‍: മീൻ വിൽക്കുന്ന സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മത്സ്യവ്യാപാരി പിടിയില്‍. പെരിങ്ങനാട് മുണ്ടപ്പള്ളി വിഷ്ണുഭവനത്തില്‍ ലാലു (52) വിനെയാണ് മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറി ജങ്ഷനില്‍നിന്ന് പത്തനംതിട്ട എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. മീനിനൊപ്പം ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Also Read:ശബരിമലയിൽ മേൽശാന്തിയായി അബ്രാഹ്മണരെ നിയമിക്കുന്നത് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ്
33 പൊതി (300 ഗ്രാം) കഞ്ചാവ് ഇയാളുടെ സ്കൂട്ടറില്‍നിന്ന് കണ്ടെടുത്തു. മത്സ്യ കച്ചവടത്തിന്റെ മറവില്‍ ഇയാള്‍ കഞ്ചാവ് ചെറുപൊതികളിലാക്കി വില്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളുടെ ഉപയോഗം വർധിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. യുവാക്കളാണ് ഏറ്റവുമധികം ലഹരിമരുന്ന് സംഘങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
Post Your Comments