ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അടിത്തറ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അസമിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
Read Also: ലോക്ക് ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും സംഘവും ഹോട്ടലില്‍: പരാതി നല്‍കി യുവമോര്‍ച്ച
അസം ജനത തീവ്രവാദത്തെ നിരസിച്ചതുകൊണ്ടും വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടുമാണ് ബിജെപി സർക്കാർ അസമിൽ രണ്ടാമതും അധികാരത്തിലെത്തിയത്. ജനങ്ങൾ വികസന പാത തെരഞ്ഞെടുത്തത് കാരണമാണ് ഹിമന്ത ബിശ്വ ശർമ്മ പുതിയ മുഖ്യമന്ത്രിയായത്. അസമിൽ ബിജെപിക്കുണ്ടായ നേട്ടത്തിൽ സർബാനന്ദ സോനോവാളിനെയും ഹിമന്ത ബിശ്വ ശർമയേയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
വികസനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംഭാവന വർധിപ്പിക്കാനാണ് ബിജെപിയുടെ ആഗ്രഹം. സ്വാതന്ത്യം ലഭിച്ചതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഒരിക്കൽ പോലും അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിട്ടില്ല. ആദ്യമായി മോദി മന്ത്രിസഭയിലാണ് വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുത്തതെന്നും ബിജെപിയും മോദിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് എത്രത്തോളം മുൻഗണന നൽകുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments