കൊല്ലം : ആറ് വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് അവര്‍ ഒന്നിച്ചത്. എന്നാല്‍ വിവാഹശേഷം ഒരുമിച്ചു ജീവിച്ചത് വെറും രണ്ടര മാസം മാത്രം. ഭര്‍ത്താവിന്റെ മദ്യപാനത്തിലുണ്ടായ മാനസിക സംഘര്‍ഷമാണ് ധന്യാദാസ് എന്ന ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കുന്നത്തൂര്‍ മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യാദാസി (22) നെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Reading Also : പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ആരാണെന്ന് ശിവസേന, ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനം
ധന്യയെ രാജേഷ് വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടു വരികയായിരുന്നു ആദ്യം. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് തിരികെ കൊണ്ടുപോകുകയും വിവാഹം നടത്തുകയും ചെയ്തു. ടിപ്പര്‍ലോറി ഡ്രൈവറായ രാജേഷിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു. വഴക്കുണ്ടാകുമ്പോള്‍ രാജേഷ് ലോറിയില്‍ കിടക്കും. അപ്പോഴെല്ലാം കുറച്ചു കഴിയുമ്പോള്‍ ധന്യ രാജേഷിനെ വിളിച്ചുകൊണ്ടു വരുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മിക്ക ആഴ്ചയും ധന്യയുടെ വീട്ടിലേക്ക് ഇരുവരും പോയിരുന്നു. ധന്യയെ ജോലിസ്ഥലത്ത് വിടുന്നതും രാജേഷായിരുന്നു.
ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെയും എസ്എച്ച്ഒ എ അനൂപിന്റെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
പേരയം കരിക്കുഴി ധന്യാഭവനില്‍ ഷണ്‍മുഖദാസിന്റെയും – ലില്ലിക്കുട്ടിയുടെയും മകളാണ് ധന്യാദാസ്. കരുനാഗപ്പള്ളിയിലെ സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
Post Your Comments