Latest NewsKeralaNattuvarthaNews

3 ദിവസം, ആയിരം പേർ: ട്രിപ്പിൾ ലോക്ഡൗണുള്ള സ്ഥലത്ത് ഗാനമേളയും കല്യാണഘോഷവും നടത്തി എംഎൽഎയുടെ ബന്ധുവിന്റെ റിസോർട്ട്

കാസർഗോഡ്: എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ ബന്ധുവിന്റെ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹാഘോഷം നടന്നു. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്താണ് ആയിരത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചടങ്ങ് നടന്നത്. മൂന്നു ദിവസമായി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് കല്യാണാഘോഷം അരങ്ങേറിയത്.

Also Read:അന്ന് ഉപയോഗിച്ച വാക്കുകൾ തെറ്റായിരുന്നു: പാർവതിയെ വിമർശിച്ച സംഭവത്തെ കുറിച്ച് ജൂഡ് ആന്റണി

മധൂർ പഞ്ചായത്തിലെ കൊല്ലങ്കാനിയിലെ റിസോർട്ടിലാണ് വിവാഹം നടന്നത്. സ്ഥലത്ത് നിലവിൽ മരണാനന്തര ചടങ്ങ് ഒഴികെയുള്ള മറ്റെല്ലാ ആഘോഷങ്ങളും ഒഴിവാക്കണമെന്ന ഉത്തരവിനെ മറികടന്നാണ് കല്യാണം നടത്തിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്നും അനവധി പേരാണ് ആഘോഷത്തിന് എത്തിയിട്ടുള്ളത്. ഗാനമേളയടക്കം ഉൾപ്പെടുത്തിയുള്ള ചടങ്ങാണ് ഹോട്ടലിൽ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button