
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ടിക്കെ 18 കാരി കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സഹോദരിയുടെ ‘ഹൽദി ചടങ്ങിൽ’ നൃത്തം ചെയ്യവെയാണ് റിംഷ എന്ന പെണ്‍കുട്ടി കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റിംഷ തൻ്റെ കുടുംബാംഗങ്ങളുമായി നൃത്തച്ചുവടുകൾ വെക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങൾക്കകം, റിംഷ തൻ്റെ നെഞ്ചിൽ കൈവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്.
Post Your Comments