തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ക്രൈംബാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സി പി എമ്മിലെ മുതിർന്ന നേതാക്കൾക്ക് കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് മുൻപ് തന്നെ അറിയാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നടത്തിയാൽ ഉന്നത സി പി എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും വിജയരാഘവനും എ സി മൊയ്തീനും കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം മൊയ്തീന്റെ ബന്ധുക്കളാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. തട്ടിപ്പ് നടത്തിയ പണം ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും കെ സുരേന്ദ്രൻ പറയുന്നു. ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് ബിജെപിയുടെ തീരുമാനം.
‘സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണ്. ക്രേഐം ബ്രാഞ്ച് അന്വേഷിക്കേണ്ട കേസ് അല്ല ഇത്, ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് നേതാക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. തെരഞ്ഞെടുപ്പിനായി സി പി എം ഈ പണം ഉപയോഗിച്ചോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് വരുത്തണം’, കെ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments