ടോക്കിയോ: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പുരുഷ വിഭാഗ അമ്പെയ്ത്തിൽ അതാനു ദാസിനെ പ്രവീൺ ജാദവ് പിന്തള്ളി. റാങ്കിങ് റൗണ്ടിൽ അതാനു ദാസ് 35-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രവീൺ ജാദവ്, അതാനു ദാസ്, തരുൺദീപ് റായ് എന്നിവർ യഥാക്രമം 656,653,652 പോയിന്റുകളാണ് നേടിയത്.
അമ്പെയ്ത്തിൽ കൊറിയൻ താരങ്ങളുടെ വെല്ലുവിളി മറികടന്നാൽ മാത്രമേ ഇന്ത്യ മെഡൽ നേടാൻ കഴിയു. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ പ്രകടനം തല കീഴായിമറിഞ്ഞതോടെ മിക്സഡ് വിഭാഗത്തിൽ ആരെയൊക്കെ മത്സരിപ്പിക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
Read Also:- പ്രമേഹബാധിതർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ!
ദീപിക കുമാരിക്കൊപ്പം അതാനു ദാസിനെ മത്സരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം വ്യക്തതയുണ്ടാകും. അതേസമയം, ഒരു ആശ്വാസ വാർത്തയും പുറത്തുവരുന്നുണ്ട്. മലയാളിതാരം എം ശ്രീശങ്കറിനെ ലോങ് ജമ്പിൽ മത്സരിക്കുന്നതിന് സെലക്ഷൻ കമ്മിറ്റി അനുവദിച്ചതായാണ് വിവരം.
Post Your Comments