കൃഷി എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നമ്മളിൽ പലരുടെയും വീടുകളിൽ മുളകും, പാവലും, വെണ്ടയുമൊക്കെയായി പച്ചക്കറി കൃഷികൾ പതിവാണ്. എന്നാൽ അവയെ പെട്ടെന്ന് തന്നെ ചില കീടങ്ങൾ നശിപ്പിച്ചു കളയാറുണ്ട്. അവയെ തുരത്താൻ ഫലപ്രദമായ ഒരു മാർഗ്ഗമുണ്ട്. പച്ചക്കറിച്ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താന്‍ ശേഷിയുള്ള ലായനിയായി മഞ്ഞള്‍ സത്തിനെ വിശേഷിപ്പിക്കാം. നിഷ്പ്രയാസം നമുക്ക് വീട്ടിലുണ്ടാക്കാന്‍ കഴിയുന്ന കീടനാശിനിയാണിത്. മഞ്ഞളും ഗോമൂത്രവും മാത്രം മതിയിതുണ്ടാക്കാന്‍.
തയാറാക്കുന്ന വിധം
മഞ്ഞള്‍ 20 ഗ്രാമെടുക്കുക, പച്ചമഞ്ഞളാണ് ആവശ്യം. ഇതു നല്ല പോലെ തൊലി കളയാതെ അരയ്ക്കാം. ഇതു 200 മില്ലി ഗോമൂത്രവുമായി കലര്‍ത്തുക. തുടര്‍ന്ന് നന്നായി ഇളക്കുക. തുടര്‍ന്ന് രണ്ടു ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് ചെടികളില്‍ സ്പ്രേ ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇലകള്‍ക്ക് താഴെയും ചുവട്ടിലുമെല്ലാം തളിച്ചു കൊടുക്കണം. വൈകുന്നേരം പ്രയോഗിക്കുന്നതാണ് നല്ലത്.
ഇലപ്പേന്‍, വെള്ളീച്ച, മുഞ്ഞ, ചിത്രകീടം എന്നിവയ്‌ക്കെതിരേ ഈ ലായനി ഏറെ പ്രയോജനകരമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
Post Your Comments