Latest NewsNewsInternationalSports

ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ഇന്ത്യൻ സമയം വൈകീട്ട് 4.30നാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ ടോർച്ച് റിലേ ഇന്ന് ഉദ്‌ഘാടന വേദിയിൽ എത്തിച്ചേരും. നാളെ മുതൽ മെഡൽ പോരാട്ടങ്ങൾ ആരംഭിക്കും.

അതേസമയം, ഒളിമ്പിക്സ് മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം മാർച്ച്പാസ്റ്റിൽ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മാൻ പ്രീത് സിംഗും മുൻ നിരയിൽ നയിക്കും. നാളെ നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇവർക്കു പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫീഷ്യലുകളുമായി ഇന്ത്യൻ സംഘം അണിനിരക്കുക.

‘വികാരത്താൽ ഒരുമിക്കുന്നു. അല്ലെങ്കിൽ വൈകാരികമായി ഐക്യപ്പെടുന്നു’. കോവിഡ് മഹാമാരിയുടെ കാലത്തും ‘കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ’ എന്ന മുദ്രാവാക്യം അന്വർത്ഥമാക്കാൻ കായിക ലോകം ഒരുങ്ങിക്കഴിഞ്ഞു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: കോപ ചാമ്പ്യന്മാർക്ക് ഞെട്ടിക്കുന്ന തോൽവി

തെരഞ്ഞെടുക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം. ലോകം ഇതേവരെ കാണാത്ത അതിനൂതന സാങ്കേതിക വിദ്യയുടെ വിസ്മയ അനുഭവമായിരിക്കും സങ്കടകാലത്തെ ഈ ഒളിമ്പിക്സെന്നാണ് ജപ്പാന്റെ വാഗ്ദാനം. 1964ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്കിയോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button