കണ്ണൂര്‍ : കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശുദ്ധികലശം ആരംഭിച്ച് കസ്റ്റസ് പ്രിവന്റിവ് ഓഫീസര്‍ സുമിത് കുമാര്‍. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥരെ അദ്ദേഹം ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സാകേന്ദ്ര പസ്വാന്‍, രോഹിത് ശര്‍മ, കൃഷന്‍ കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 2019 ഓഗസ്റ്റ് 19 ന് വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് നടപടി. വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണവുമായി മൂന്ന് കാരിയര്‍മാരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയതോടെയാണ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നത്.
Read Also : ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്ന് തൃണമൂല്‍: ബംഗാള്‍ അമിത് ഷായുടെ നിരീക്ഷണത്തില്‍
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്പെക്ടറായിരുന്ന രാഹുല്‍ പണ്ഡിറ്റിന്റെ നിര്‍ദ്ദേശാനുസരണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതായി ഡിആര്‍ഐ കണ്ടെത്തിയിരുന്നു. പിടിയിലായ 4.5 കിലോഗ്രാം സ്വര്‍ണം ഉള്‍പ്പടെ 11 കിലോ സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളം കടത്താന്‍ ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് സംഘത്തിന് ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്പെക്ടറായിരുന്ന രാഹുല്‍ പണ്ഡിറ്റിനെ നേരത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
Post Your Comments