Latest NewsNewsIndia

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്ന് തൃണമൂല്‍: ബംഗാള്‍ അമിത് ഷായുടെ നിരീക്ഷണത്തില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

Also Read: കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിച്ചിട്ടില്ലെന്ന് സുവേന്ദു അധികാരി അമിത് ഷായെ അറിയിച്ചു. വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം ബംഗാളിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചെന്നും സുവേന്ദു അധികാരി പറഞ്ഞു. ബംഗാളില്‍ തൃണമൂലിന്റെ അക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുവേന്ദു അധികാരി ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടത്.

മൂന്നാം തവണയും മമത അധികാരത്തിലേറിയതിന് പിന്നാലെ മുപ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബംഗാളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 ദിവസം കൊണ്ട് 311 മേഖലകള്‍ സന്ദര്‍ശിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സംസ്ഥാന ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button