KeralaNattuvarthaLatest NewsIndiaNews

മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര, വെങ്ങളം ബൈപ്പാസ് പ്രവർത്തനം ഉടൻ പുനരാരംഭിക്കും: നിതിൻ ഗഡ്കരി

കോഴിക്കോട്​: മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ നിര്‍മാണം ആഗസ്​റ്റ്​ പത്തിന്​ മുൻപ് പുനരാരംഭിക്കുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി എം.​കെ. രാ​ഘ​വ​ന്‍ എം.​പി അ​റി​യി​ച്ചു. നാട്ടുകാരുടെ ഈ സ്വപ്നപദ്ധതി കഴിഞ്ഞ മൂന്നുവർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.

Also Read:നല്‍കിയ10 ലക്ഷം വാക്‌സിനുകള്‍ എന്തുചെയ്തു? വാക്സിന് വേണ്ടി നിവേദനവുമായി എത്തിയ കേരള എംപിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി

ഗതാഗത മന്ത്രിയുടെ ഓ​ഫി​സി​ല്‍ വച്ചു ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് പദ്ധതിയ്ക്ക് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ​ത്. ദേ​ശീ​യ​പാ​ത അ​തോ​റ്റി പ്രോ​ജ​ക്‌ട്‌​സ് അം​ഗം ആ​ര്‍.​കെ. പാ​ണ്ഡെ അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. രണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​കേ​ണ്ട പ​ദ്ധ​തി മൂ​ന്ന് വ​ര്‍ഷ​മാ​യും തു​ട​ങ്ങാ​തി​രു​ന്ന​ത്​ എം.​പി യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ച​തോ​ടെ പ​ദ്ധ​തി​ക്ക് ക​രാ​ര്‍ എ​ടു​ത്ത ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കെ.​എം.​സി ക​മ്പനി എം.​ഡി വി​ക്രം റെ​ഡ്​​ഡി​യെ ഗ​ഡ്ക​രി ഫോ​ണി​ല്‍ നേ​രി​ട്ട് വി​ളി​ക്കു​ക​യും അ​ന്ത്യ​ശാ​സ​നം ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

പദ്ധതി ഏറ്റെടുത്ത കമ്പനിയായ കെ.​എം.​സി​ക്ക്​ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സാ​മ്പത്തി​ക​ പ്ര​ശ്‌​ന​ങ്ങ​ളും സ്‌​പെ​ഷ​ല്‍ പ​ര്‍പ്പ​സ് വെ​ഹി​ക്കി​ളി​ല്‍ ഓ​ഹ​രി എ​ടു​ത്ത, ഈ ​മേ​ഖ​ല​യി​ല്‍ മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഇ​ന്‍കെ​ലും ആ​ണ് ഈ മൂന്നു വർഷത്തെ പ്രതിസന്ധിയ്ക്ക് കാരണമായതെന്ന് യോ​ഗം വി​ല​യി​രു​ത്തി.

പ​ദ്ധ​തി​ മ​ന്ത്രി​ത​ന്നെ നേ​രി​ട്ട് മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍​കിയിട്ടുണ്ട്. ആ​ഗ​സ്​​റ്റ്​ 10ന​കം നി​ര്‍മാ​ണം തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി ന​ല്‍​കി​യ നി​ര്‍​ദേ​ശം ക​മ്പനി അം​ഗീ​ക​രി​ക്കു​ക​യും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button