ആലപ്പുഴ: നൽകിയ സ്വർണ്ണത്തിൽ ഹാള്‍ മാര്‍ക്ക് മുദ്ര ഇല്ലെന്നും അത് പതിച്ചു കൊടുക്കാമെന്നും പറഞ്ഞ് ആളുകളില്‍ നിന്നു വിറ്റ സ്വര്‍ണം തിരികെ വാങ്ങി ജ്വല്ലറി ഉടമയുടെ തട്ടിപ്പ്. 60 പവനോളം സ്വര്‍ണമാണ് ഇയാള്‍ ആളുകളില്‍ നിന്ന് തിരികെ വാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണന് എതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തു
പതിനാറോളം പരാതികള്‍ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ട്. ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം വാങ്ങിയ ആളുകളെ അങ്ങോട്ട് ബന്ധപ്പെട്ടാണ് ഇയാളുടെ തട്ടിപ്പ്. സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് മുദ്രകള്‍ ഇല്ലെന്നും ഇത് ചെയ്തു നല്‍കാം എന്നു പറഞ്ഞാണ് സ്വര്‍ണം പലരില്‍ നിന്നും ഇയാള്‍ കൈക്കലാക്കിയത്. സ്വര്‍ണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച ശേഷം ജ്വല്ലറി തുറന്നില്ല. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തില്‍ കനകക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments