Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം നാളെ വൈകീട്ട് 4.30നാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ ടോർച്ച് റിലേ നാളെ ഉദ്‌ഘാടന വേദിയിൽ എത്തിച്ചേരും.

‘വികാരത്താൽ ഒരുമിക്കുന്നു. അല്ലെങ്കിൽ വൈകാരികമായി ഐക്യപ്പെടുന്നു’. കോവിഡ് മഹാമാരിയുടെ കാലത്തും ‘കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ’ എന്ന മുദ്രാവാക്യം അന്വർത്ഥമാക്കാൻ കായിക ലോകം ഒരുങ്ങിക്കഴിഞ്ഞു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഇതിഹാസങ്ങളുടെ ചരിത്രം ആവർത്തിക്കാൻ ഇന്ത്യൻ ഹോക്കി ടീം, ഇത് ഉറച്ച മെഡൽ

തെരഞ്ഞെടുക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം. ലോകം ഇതേവരെ കാണാത്ത അതിനൂതന സാങ്കേതിക വിദ്യയുടെ വിസ്മയ അനുഭവമായിരിക്കും സങ്കടകാലത്തെ ഈ ഒളിമ്പിക്സെന്നാണ് ജപ്പാന്റെ വാഗ്ദാനം. 1964ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്കിയോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button