ന്യൂഡൽഹി: ലഡാക്കിൽ കേന്ദ്ര സർവകലാശാല ആരംഭിക്കും. കേന്ദ്ര മന്ത്രിസഭയാണ് ലഡാക്കിൽ കേന്ദ്ര സർവ്വകലാശാല ആരംഭിക്കുന്നതിന് അംഗീകാരം നൽകിയത്. സർവ്വകലാശാല വൈകാതെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
Read Also: ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു? തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
750 കോടി രൂപയാണ് സർവ്വകലാശാലക്കായി സർക്കാർ നീക്കി വയ്ക്കുന്നത്. ലഡാക്കിൽ മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ യഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ സർവ്വകലാശാല സഹായിക്കുമെന്നും ലഡാക്കിന്റെ വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments