വിശാഖപട്ടണം: കോവിഡിനെ പേടിച്ച് ഒരു കുടുംബം വീടിനുള്ളില്‍ അടച്ചിട്ടിരുന്നത് 15 മാസം. ആന്ധ്രാപ്രദേശിലെ കടലി ഗ്രാമത്തിലാണ് സംഭവം. അമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമാണ് വീടിനുള്ളില്‍ തന്നെ അടഞ്ഞിരുന്നത്. 15 മാസം മുന്‍പാണ് ഇവര്‍ താമസിക്കുന്നതിന്റെ അടുത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൂടുതല്‍ ഭയന്ന റുത്തമ്മ (50) മക്കളായ കാന്താമണി (32), റാണി (30) എന്നിവരാണ് സ്വന്തമായി വീടിനുള്ളില്‍ പൂട്ടിയിട്ടത്. പലതവണ ആശ വര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും വന്ന് വീട്ടില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഒരു ബന്ധു വഴിയാണ് സംഭവം പുറംലോകം അറിയുന്നത്.
Read Also : കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പുതിയ തീരുമാനം
ഇവരുടെ ബന്ധുക്കളാണ് മൂന്ന് പേരും വീടിനുള്ളിലുണ്ടെന്നും ആരോഗ്യസ്ഥിതി ഭയങ്കര മോശമായി കൊണ്ടിരിക്കുകയാണെന്നും അറിയിച്ചത്. പിന്നാലെ പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തുകയും ഇവരെ പുറത്തെത്തിക്കുകയുമായിരുന്നു. പുറത്തു വരുമ്പോഴേക്കും മൂവരുടെയും ആരോഗ്യനില ഗുരുതരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments