KeralaCinemaMollywoodLatest NewsNewsIndiaEntertainment

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും?: ഷമ്മി തിലകൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എളിമയെ പുകഴ്ത്തിയ സംവിധായകൻ പ്രിയദർശനോട് ചോദ്യവുമായി നടൻ ഷമ്മി തിലകൻ. സ്വയം കുടപിടിക്കുന്നത് ലാളിത്യമാണെങ്കിൽ കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും എന്നാണു ഷമ്മി തിലകൻ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു പ്രിയദർശൻ ‘പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു’ എന്ന് പ്രതികരിച്ചത്. ഇതിനെ പരോക്ഷമായി വിമർശിക്കുന്നതാണ് ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Also Read:ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂ, ഇല്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ്

‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?’, താരം കുറിച്ചു. താരത്തിന്റെ പോസ്റ്റിനു വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഷമ്മി തിലകൻ ഉദ്ദേശിച്ചത് മോഹൻലാലിനെയും മമ്മൂട്ടിയെയും അല്ലേ എന്ന ചോദ്യങ്ങൾ കൊണ്ട് നിറയുകയാണ് ഷമ്മി തിലകന്റെ കമന്റ് ബോക്സ്.

ഇതേ വിഷയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണെന്ന് മുരളീധരൻ പറഞ്ഞു. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button