തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും യുക്തിരഹിതമായ ദുർബലമായ വാദമാണ് മന്ത്രിയുടേതെന്നും സതീശൻ പറഞ്ഞു. ശശീന്ദ്രൻ രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരുമെന്നും സതീശൻ വ്യക്തമാക്കി.
Read Also : കെ കെ രമയ്ക്ക് ലഭിച്ച ഭീഷണി കത്തിന് പിന്നിൽ കെ സുധാകരനെന്ന് സംശയം: പി ജയരാജൻ
‘സ്ത്രീപക്ഷത്ത് നിൽക്കണമെന്ന് ആളുകളോട് സിപിഎം എങ്ങനെ പറയും? കൊല്ലത്തെ വാക്‌സിൻ വിതരണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച ചടയമംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു. മര്യാദകേടാണിത്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഒരു വനിതാ ഉദ്യോഗസ്ഥയെയും പുറത്താക്കി. വനംകൊള്ളക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തത്’- സതീശൻ കുറ്റപ്പെടുത്തി.
Post Your Comments